16-ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസ് ഇന്ന് തുടങ്ങും

16-ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസ് ഇന്ന് തുടങ്ങും
Updated on

കൊച്ചി: 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് ഇന്നു കൊച്ചിയിൽ തുടങ്ങും. നാഷണൽ അക്കാദമി ഒഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനം 3 മണിക്ക് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും.

കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡയറക്റ്റർ ജനറലുമായ ഡോ. ഹിമാൻഷു പഥക് അധ്യക്ഷനാകും. സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്, ഹൈബി ഈഡൻ എംപി, ഡോ. ട്രിലോചൻ മൊഹാപത്ര, നബാർഡ് ചെയർമാൻ കെ.വി. ഷാജി എന്നിവർ വിശിഷ്ടാതിഥികളാകും. നാല് ദിവസങ്ങളിലായി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്.

കാർഷിക സാമ്പത്തികവിദഗ്ധർ, ശാസ്ത്രജ്ഞർ, ആസൂത്രണവിദഗ്ധർ, കർഷകർ, വ്യവസായികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ. മാധൂർ ഗൗതം, ഭാരത് ബയോടെക് എംഡി ഡോ. കൃഷ്ണ എല്ല, കാർഷിക വില കമ്മീഷൻ ചെയർമാൻ ഡോ. വിജയ് പോൾ ശർമ, ഡോ. പ്രഭു പിൻഗാളി, ഡോ. റിഷി ശർമ, ഡോ. കടമ്പോട്ട് സിദ്ധീഖ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അഞ്ച് പ്ലീനറി പ്രഭാഷണങ്ങൾ, മൂന്ന് പാനൽ ചർച്ചകൾ, നാല് സിംപോസിയങ്ങൾ എന്നിവ കോൺഗ്രസിലുണ്ട്. 12ന് നടക്കുന്ന കർഷക സംഗമത്തിൽ പദ്‌മ പുരസ്‌കാര ജേതാക്കളുൾപ്പടെയുള്ള കർഷകർ അനുഭവങ്ങൾ പങ്കുവെക്കും. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.