കോഴിക്കോട്: ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്‍റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.