ഫുട്ബോൾ കളിക്കുന്നതിനിടെ തർക്കം; പരിഹരിക്കാൻ ശ്രമിച്ച 17 കാരന് മർദനമേറ്റു

പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി. ഹഫീസിനാണ് മർദനമേറ്റത്
A 17-year-old boy was beaten up while trying to resolve an argument while playing football.

കെ.പി. ഹഫീസ്

Updated on

പാലക്കാട്: ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ച 17 വയസുകാരന് മർദനമേറ്റു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി. ഹഫീസിനാണ് മർദനമേറ്റത്.

സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹഫീസിനെ ഒറ്റപ്പാലത്തെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പട്ടാമ്പി കൽപക സെന്‍ററിൽ വച്ച് 15 അംഗ സംഘം ആയുധം ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി.

തുടർന്ന് കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അതേസമയം മർദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പൊലീസ് വീഴ്ചക്കെതിരേ മുഖ‍്യമന്ത്രിക്കും എസ്പിക്കും പരാതി നൽകുമെന്ന് ഹഫീസിന്‍റെ മാതാവ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com