
അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന 17 കാരൻ രോഗമുക്തനായി
freepik
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന 17 കാരൻ രോഗവിമുക്തമായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ അടക്കം ബാധിച്ചിരുന്നു.
ലോകത്ത് തന്നെ ഇത്തരം തിരിച്ചു വരവുകൾ അപൂവമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പരഞ്ഞു. കൃത്യമായ ചികിത്സയിലൂടെയാണ് രോഗിവിമുക്തനാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.