പത്തനംതിട്ടയിൽ 17 കാരിക്ക് പീഡനം; ബന്ധുവും സോഷ്യൽ മീഡിയ സുഹൃത്തുകളും പ്രതികൾ

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 9 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
17-year-old girl raped in pathanamthitta; friends and distant relative met through social media are accused
പത്തനംതിട്ടയിൽ 17 കാരിക്ക് പീഡനം; സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുകളും അകന്ന ബന്ധുവും പ്രതികൾ
Updated on

പത്തനംതിട്ട: അടൂരിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ചൈൽഡ് വെൽഫയർ കമ്മിറ്റി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടിക്കു നേരെയുണ്ടായ പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പീഡന വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. 2019ൽ, ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തുടർച്ചയായി പീഡനത്തിന് ഇരയാവുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.

മൊഴിയുടെ അടിസ്ഥാനത്തിൽ 9 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേഅന്വേഷണത്തിൽ നാല് പേരെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി 5 പേരെ കണ്ടെത്താനുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുകളും ഒരു അകന്ന ബന്ധുവുമാണ് പെൺകുട്ടിയ പീഡനത്തിനിരയാക്കിയതെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com