മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപണം; പാലക്കാട്  17-കാരനെ കെട്ടിയിട്ട് മർദിച്ചു

മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപണം; പാലക്കാട് 17-കാരനെ കെട്ടിയിട്ട് മർദിച്ചു

മർദിക്കുന്നതിന്‍റെ വീഡിയോയും പുറത്ത് വന്നു.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പറയിൽ മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17- കാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ പലചരക്കു കട നടത്തുന്ന പരമശിവം (42) ഭാര്യ ജ്യോതിമണി (34), മകന്‍ വസന്ത് (14) എന്നിവർക്കെതിരെ കേസെടുത്തു. മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു മർദനം.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സിസിടിവി പരിശോധിച്ചപ്പോൾ കുമാർ രാജ് കടയിൽ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കുന്നത് കാണുകയും തുടർന്ന് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മർദനത്തിൽ സാരമായി പരിക്കേറ്റ കുമാർ രാജ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മർദിക്കുന്നതിന്‍റെ വീഡിയോയും പുറത്ത് വന്നു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com