ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി തിരികെ എത്തിയ വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ചു

തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം
17yr old plus two girl student found dead inside home in vadakara

ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി തിരികെ എത്തിയ വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ചു

file image

Updated on

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടുകാർ വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അനന്യ. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണ കാരണം വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com