
പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി (ksrtc) ബസും കാറും (car) കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (accident) 18 പേർക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ടുവന്ന കാർ കെഎസ്ആർടിസി (ksrtc) ബസിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് കിഴവള്ളൂർ ഓർത്തഡോക്സ് പള്ളി കമാനത്തിൽ ഇടിക്കുകയറുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളെജ്, പത്തനംത്തിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയാണ്. ബസിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.