ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ

ആലപ്പുഴ സൗത്ത് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു
18-year-old classmate was arrested in the case of molesting a 16-year-old girl in Alappuzha
ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ
Updated on

ആലപ്പുഴ: ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാർഥിയായ ശ്രീശങ്കര്‍ സജി ആണ് അറസ്റ്റിലായത്.

അസൈന്‍മെന്‍റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

ആലപ്പുഴ സൗത്ത് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌ക്കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥിയാണ് പ്രതി. 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യ്തിരുന്ന പ്രതിയെ വീണ്ടും തിരിച്ചെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com