നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെയും കണ്ടെത്തി

കുട്ടികളെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
19 girls escaped from palakkad Nirbhaya Center were also found
നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെയും കണ്ടെത്തിfile
Updated on

പാലക്കാട്: നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. കുട്ടികളെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ച ശേഷമാകും തുടര്‍നടപടി ഉണ്ടാവുക.

പാലക്കാട് കൂട്ടുപാതയിലുള്ള സർക്കാർ നിർഭയ കേന്ദ്രത്തിൽ നിന്നാണ് പെണ്‍കുട്ടികൾ ശനിയാഴ്ച രാത്രി 8.30 ഓടെ ചാടിപ്പോയത്. പോക്‌സോ കേസ് അതിജീവിതകള്‍ അടക്കമുള്ളവരാണ് രക്ഷപെട്ടത്. നിര്‍ഭയ കേന്ദ്രത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ എല്ലാവും കൂടി ഒരുമിച്ച് പുറത്തുകടക്കുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞതിനു പിന്നാലെ നടത്തിയ തിരച്ചിലില്‍ രാത്രി 10.30 ഓടെ തന്നെ ഇവരെ കണ്ടെത്തുകയായിരുന്നു.

14 പേരെ കൂട്ടുപാതയിൽ നിന്നും 1 മണിക്കൂറിന് ശേഷം 5 പേരെ കല്ലെപ്പുള്ളിയിൽ നിന്നുമാണ് കണ്ടെത്തിയത്. കുട്ടികൾ ഏറെ നാളായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തിൽ തന്നെ പാർപ്പിക്കേണ്ടതിനാൽ അധികൃതർക്ക് അതിന് സാധ്യമായിരുന്നില്ല. ഇതോടെ ഇവർ ഇവിടെനിന്ന് പുറത്തുകടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com