സിപിഎം കോട്ടയിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

നിലവിലെ എംഎൽഎയായ ടി.ഐ. മധുസൂദനനെ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്
v. kunhikrishnan to contest in assembly election as independent candidate from payyanur

വി. കുഞ്ഞികൃഷ്ണൻ

Updated on

കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ചതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.

സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് പയ്യന്നൂർ. നിലവിലെ എംഎൽഎയായ ടി.ഐ. മധുസൂദനനെ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്.

പാർട്ടിക്കുള്ളിൽ താൻ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ കുഞ്ഞികൃഷ്ണൻ മധുസൂദനനെ ഇടതുപക്ഷക്കാരനായി കാണാൻ സാധിക്കില്ലെന്ന് കൂട്ടിച്ചേർത്തു. ബൂർഷ്വാ രാഷ്ട്രീയക്കാരന്‍റെ ശൈലിയാണ് മധുസൂദനന്‍റേതെന്നും അഴിമതിക്കെതിരേയുള്ള പോരാട്ടം പാർട്ടിക്കകത്ത് നിന്ന് പുറത്തേക്ക് വ‍്യാപിപ്പിക്കാനാണ് തന്‍റെ തീരുമാനമെന്നും അദ്ദേഹം വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com