വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരേ സൈബര്‍ ആക്രമണം

മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് സൈബർ ആക്രമണത്തിന് ഉപയോഗിച്ചത്
വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരേ സൈബര്‍ ആക്രമണം | KC Venugopal cyber attack

കെ.സി. വേണുഗോപാലിനെതിരേ സൈബർ ആക്രമണം.

പ്രതീകാത്മക ചിത്രം

Updated on

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി. വേണുഗോപാൽ എംപിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയതായി പരാതി. ഇരിക്കൂര്‍ സ്വദേശിനി മൈസൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂർ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് സൈബർ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പരാതിയിൽ പറയുന്നു. കുണ്ടറ ബേബിയെന്ന വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയാണ് ഈ നമ്പർ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇരിക്കൂര്‍ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, താന്‍ ഉപയോഗിച്ച് വന്നിരുന്ന നമ്പര്‍ ഉപയോഗിച്ച് ഇത്തരം ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചത് യുവതി അറിഞ്ഞിരുന്നില്ല.

കെ.സി. വേണുഗോപാലിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനു തന്‍റെ പേരിലുള്ള നമ്പറിലെ ഫെയ്‌സ്ബുക്ക് ഐഡിയും ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ യുവതി പൊലീസിനെ സമീപിച്ചു. വ്യാജ ഐഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com