സൈബർ അധിക്ഷേപങ്ങളും വ‍്യാജ വാർത്തകളും തടയാൻ സൈബർ വിങ്; രണ്ട് കോടി

പിആർഡി, പൊലീസ് എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സൈബർ വിങ് കാര‍്യക്ഷമമാക്കുമെന്നും മന്ത്രി വ‍്യക്തമാക്കി
Rs 2 crore allocated in the budget to strengthen the cyber wing to prevent cyber abuse and fake news
സൈബർ അധിക്ഷേപങ്ങളും വ‍്യാജ വാർത്തകളും തടയാൻ സൈബർ വിങ്; രണ്ട് കോടി
Updated on

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളും വ‍്യാജ വാർത്തകളും തടയാനായി സൈബർ വിങ് ശക്തിമാക്കുന്നതിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിലാണ് പ്രഖ‍്യാപനം. സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽപ്പെട്ടവർക്കെതിരേ പ്രത‍്യേകിച്ച് സ്ത്രീകൾക്കെതിരേ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ നടക്കുന്നതായി ധനകാര‍്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞു.

തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനായി സൈബർ വിങ് ശക്തിപ്പെടുത്തും. ഇതിനായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പിആർഡി, പൊലീസ് എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി വിങ് കാര‍്യക്ഷമമാക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com