ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി 45 പവന്‍ തൂക്കമുള്ള പൊന്നിന്‍ കിരീടം

തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്
ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി 45 പവന്‍ തൂക്കമുള്ള പൊന്നിന്‍ കിരീടം

തൃശൂര്‍: ഗുരുവായൂരപ്പനും അയ്യപ്പനും രണ്ട് പൊന്നിന്‍ കിരീടങ്ങൾ വഴിപാടായി സമര്‍പ്പിച്ച് തിരുവനന്തപുരം സ്വദേശി. രണ്ടു കിരീടങ്ങൾക്കുമായി ഏകദേശം 45 പവന്‍ തൂക്കം വരും. തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്.

ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി കിരീടം ഏറ്റുവാങ്ങി പ്രതിഷ്ഠകളില്‍ ചാര്‍ത്തി. ഗുരുവായൂരപ്പന് പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടവും അയ്യപ്പന് നീല കല്ല് പതിപ്പിച്ച കിരീടവുമാണ് വഴിപാടായി സമര്‍പ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com