തൃശൂരിൽ ഇടിമിന്നലേറ്റ് 2 മരണം

വേലൂർ കുറുമാലിലെ വിദ്യാ എൻജിനിയറിങ് കോളെജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്
2 dead due to lightning in thrissur
നിമിഷ|ഗണേശന്‍

തൃശൂർ: കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് തൃശൂരിൽ 2 മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്‍റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.

വേലൂർ കുറുമാലിലെ വിദ്യാ എൻജിനിയറിങ് കോളെജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൃപ്രയാറില്‍ വലപ്പാട് കോതകുളം ബീച്ചിലെ വീടിന് സമീപത്തുവച്ചാണ് മിന്നലേറ്റ് യുവതി മരിച്ചത്. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. നേരം കുറെ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധു‌ക്കൾ തിരക്കിയെത്തിയപ്പോൾ നിമിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com