കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ 3 കുട്ടികളിൽ 2 പേരെ കണ്ടെത്തി

അഭിഷേകനിയായുള്ള തിരച്ചിൽ തുടരുകയാണ്
2 out of 3 children missing from Kanjikuzhi Children's Home have been found
കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ 3 കുട്ടികളിൽ 2 പേരെ കണ്ടെത്തി
Updated on

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിലുള്ള ചിൽഡ്രൻസ് ഹോമിൽ നിന്ന് തിങ്കളാഴ്ച്ച കാണാതായ 3 ആൺകുട്ടികളിൽ 2 പേരെ കണ്ടെത്തി. അഭിമന‍്യൂ, അപ്പു എന്നീ കുട്ടികളെയാണ് ചെങ്ങന്നൂർ പൊലീസ് കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. അഭിഷേകനിയായുള്ള തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച്ച അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തേക്ക് പോയിരുന്നു എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചുവരാത്ത സാഹചര‍്യത്തെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ‍്യോഗസ്ഥർ രാത്രി തന്നെ നഗരത്തിന്‍റെ വിവിധയിടങ്ങളിലും ബസ് സ്റ്റാന്‍റുകളിലും അന്ന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് കൂടുതൽ പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് അന്ന്വേഷണം വ‍്യാപിപ്പിച്ചതോടെ ചെങ്ങന്നൂരിൽ വച്ച് 2 കുട്ടികളെ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള കുട്ടിക്കായി അന്ന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ‍്യക്തമാക്കി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com