ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ

1956 ൽ വിസിറ്റിങ് വിസ‍യിലെത്തിയ പാക് വനിതകളുടെ പേരുകളാണ് തെരഞ്ഞെടുപ്പ് തീവ്ര പരിഷ്ക്കരണത്തിനു പിന്നാലെ പട്ടികയിൽ ഇടം പിടിച്ചത്
2 Pak Women Found on Bihar Voter List

ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ

file image

Updated on

ഭഗൽപൂർ: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ രണ്ട് സ്ത്രീകളുടെ പേരുകൾ ബിഹാറിലെ വോട്ടർ പട്ടികയിൽ കണ്ടെത്തി. 1956 ൽ വിസിറ്റിങ് വിസ‍യിലെത്തിയ പാക് വനിതകളുടെ പേരുകളാണ് തെരഞ്ഞെടുപ്പ് തീവ്ര പരിഷ്ക്കരണത്തിനു പിന്നാലെ പട്ടികയിൽ ഇടം പിടിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവനുസരിച്ച്, വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പൊലീസ് സൂപ്രണ്ടിനോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇരുവരും പ്രായമായവരും ശരിയായ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമല്ല.

അന്വേഷണത്തിലുണ്ടായ പിഴവാണെന്നും വീട്ടിലെത്തി ഇവരുമായി സംസാരിച്ചിരുന്നതായും ബൂത്ത് ലെവൽ ഓഫീസർമാർ അറിയിച്ചു. എന്നാൽ തങ്ങളുടെ വീട്ടിൽ ആരും എത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്ന 11 രേഖകളും തങ്ങൾക്കുണ്ടെന്നും എല്ലാ തവണയും തങ്ങൾ വോട്ട് ചെയ്യാറുണ്ടെന്നും ഇവരുടെ കുടുംബം പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com