കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 മരണം

മലപ്പുറം കൊണ്ടോട്ടിയിലും 2 പേർക്ക് ഇടിമിന്നലേറ്റു
2 people died after being struck by lightning in Kannur

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 മരണം

symbolic image
Updated on

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലെ തൊഴിലാളികളായ അസം സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആളുടെ നില ഗുരുതരമാണ്.

അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും 2 പേർക്ക് ഇടിമിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com