
ഇടുക്കി: ഇടുക്കി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണം. 2 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സന്‍, വിന്‍സെന്‍റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിന് വിലക്കേർപ്പെടുത്തിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രദേശവാസികൾ. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. ആനയെ പിടികൂടാന്‍ തീരുമാനമാകും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.