കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി 2 പേർ അറസ്റ്റിൽ

തിമിംഗല ഛർദ്ദിൽ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫ്ളയിംഗ് സ്ക്വാഡ് ഇത് വാങ്ങാനെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെടുകയായിരുന്നു
കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി 2 പേർ അറസ്റ്റിൽ

മൂന്നാർ: കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി (ആംബർഗ്രിസ്) മൂന്നാർ സ്വദേശികൾ അറസ്റ്റിൽ. മൂന്നാർ സ്വദേശികളായ സതീഷ് കുമാർ, വേൽമുരുകൻ എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തുരത്തെ ഫോറസ്റ്റ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മൂന്നാർ ഫ്ളയിംഗ് സ്ക്വാഡാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തിങ്കാളാഴ്ചയാണ് സംഭവം നടന്നത്. തിമിംഗല ഛർദ്ദിൽ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫ്ളയിംഗ് സ്ക്വാഡ് ഇത് വാങ്ങാനെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെടുകയായിരുന്നു. വില പറഞ്ഞ ഉറപ്പിച്ച ശേഷം ഉൽപ്പന്നം വാങ്ങിക്കാനായി വേഷം മാറിനിന്ന ഉദ്യോഗസ്ഥർ പ്രതികളെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ തിമിംഗല ഛർദ്ദിൽ തമിഴ്നാട്ടിൽ നിന്നും ലഭിച്ചതാണെന്ന് പ്രതികൾ മൊഴി നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com