ചാലക്കുടിയിൽ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം
2 persons died of suffocation while cleaning the drainage tank in chalakudy
ചാലക്കുടിയിൽ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു
Updated on

തൃശൂർ: ചാലക്കുടിയിൽ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. കാരുൾ സ്വദേശിയായ ജിതേഷ് (42) സുനിൽ കുമാർ (52) എന്നിവരാണ് മരിച്ചത്.

കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 2 പേർ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തെരച്ചിലിൽ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു.

ഇതിനുള്ളിൽ ഒട്ടും തന്നെ ഓക്സിജൻ സാന്നിധ്യമില്ലെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെടുത്തതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com