പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

പോക്സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്
2 pocso survivors go missing from providence home in palakkad police launch search

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Updated on: 

പാലക്കാട്: പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമിൽ നിന്ന് 2 പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച ഉച്ചവരെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ വൈകിട്ടോടെ കാണാതായതെന്നാണ് വിവരം. സംഭവത്തിൽ പാലക്കാട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

പോക്സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. അതിനാൽ തന്നെ അതീവ ജാഗ്രതയോടെ ഊർജിതമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. നിലവിൽ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com