ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളും മരിച്ചു

ഇരുവരും ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ അകപ്പെടുകയായിരുന്നു.
2 students drowned in Chittoor river

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളും മരിച്ചു

Updated on

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ടാമത്തെയാളും മരിച്ചു. രാമേശ്വരം സ്വദേശി അരുൺ കുമാർ ആണ് മരിച്ചത്. നേരത്തെ കൂടെയുണ്ടായിരുന്ന ശ്രീഗൗതം ആണ് മരിച്ചത്. ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതിനു പിന്നാലെ സ്കൂബ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയിരുന്നു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ ചെക്ക്ഡാമിന്‍റെ ഓവുചാലിലാണ് അരുൺ കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അവധി ആഘോഷിക്കാൻ കോയമ്പത്തൂരിൽ നിന്ന് പാലക്കാടെത്തിയ വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങിയതിനു പിന്നാലെ ഇരുവരും ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ അകപ്പെടുകയായിരുന്നു. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com