കോട്ടയത്ത് ചൂണ്ടയിടാൻ പോയ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരക്കി എത്തിയപ്പോഴാണ് കുളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്
2 students drowned in the pool and died in kottayam
കോട്ടയത്ത് ചൂണ്ടയിടാൻ പോയ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ 2 കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാൽ അയൽവാസികളായ കുട്ടികൽ ചെമ്പുപുറത്തുള്ള പാറക്കുളത്തിൽ ചൂണ്ടയിടാൻ പോയ കുട്ടികളാണ് മരിച്ചത്. അഭിനവ് (12) ആദർശ് (15) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീഴുകയായിരുന്നു.

ഒഴിഞ്ഞ പ്രദേശമായതിനാൽ സമീപത്തായി ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരക്കി എത്തിയപ്പോഴാണ് കുളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.