അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ‍്യാർഥികൾ മുങ്ങി മരിച്ചു

പത്താം ക്ലാസ് വിദ‍്യാർഥികളായ ഇലവംതിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മുങ്ങി മരിച്ചത്
2 students drown while taking bath in Achan Kovilat
അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ‍്യാർഥികൾ മുങ്ങി മരിച്ചു
Updated on

പത്തനംതിട്ട: ഓമല്ലൂർ അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ‍്യാർഥികൾ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ‍്യാർഥികളായ ഇലവംതിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മുങ്ങി മരിച്ചത്. ഓമല്ലൂർ ആര‍്യഭാരതി സ്കൂളിലെ വിദ‍്യാർഥികളാണ് ഇരുവരും. പുഴയ്ക്ക് സമീപത്തെ ടർഫിൽ കളിക്കാനെത്തിയതായിരുന്നു.

കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന വിദ‍്യാർഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫയർഫോഴ്സ് സ്ഥലതെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com