സിദ്ധ‍ാർഥന്‍റെ മരണത്തിൽ നടപടി നേരിട്ട 2 വിദ‍്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി

പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ‍്യാർഥികളെയാണ് തിരിച്ചെടുത്തത്
2 students who faced action in Siddharth's death allowed to continue their studies

സിദ്ധ‍ാർഥന്‍റെ മരണത്തിൽ നടപടി നേരിട്ട 2 വിദ‍്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി

Updated on

കൽപറ്റ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർഥി സിദ്ധ‍ാർഥന്‍റെ മരണത്തിൽ നടപടി നേരിട്ട രണ്ട് വിദ‍്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി. പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ‍്യാർഥികളെയാണ് തിരിച്ചെടുത്തത്. ഇവരെ ഒരു വർഷത്തേക്ക് നേരത്തെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു.

കാലാവധി പൂർത്തിയായ സാഹചര‍്യത്തിലാണ് തിരിച്ചെടുത്തത്. ഇതോടെ 2023ലെ വിദ‍്യാർഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാം. കേസിലെ പ്രതികൾക്ക് മണ്ണുത്തിയിൽ തുടർപഠനത്തിന് അനുമതി നൽകിയതിനെതിരായ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com