
മലപ്പുറം: കോട്ടക്കലിൽ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞ് 2 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. മൂന്നു മണിക്കൂറുകളായി ഇവരെ പുറത്തെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്. നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞ് തൊഴിലാളികൾക്കുമേൽ വീഴുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. ഒരു വശത്ത് രക്ഷാപ്രവർത്തനം നടക്കുമ്പോൾ മറുവശത്ത് വീണ്ടും കിണർ ഇടിയുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്.