വടക്കാഞ്ചേരിയിൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു

കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്‍റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു
2-year-old boy died of shock from an air cooler in vadakanchery
2-year-old boy died of shock from an air cooler in vadakancheryfile image
Updated on

വടക്കാഞ്ചേരി: വടക്കാഞ്ചേരി കണക്കൻതുരുത്തിയിൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്‍റേയും ആഷ്‌ലിയുടേയും മകൻ ഏദെൻ (2) ആണ് മരിച്ചത്.

കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്‍റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com