2 yuva morcha workers in custody for protesting against cm pinarayi vijayan

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; 2 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

file image

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; 2 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേയായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം
Published on

കൊല്ലം: മുഖ‍്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് രണ്ടു യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ‍്യമന്ത്രി. ഇതിനിടെയാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസ് ഉദ‍്യോഗസ്ഥരെ വിന‍്യസിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com