20 കോടി രൂപയുടെ ഭാഗ്യശാലി; ക്രിസ്മസ് - പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്
20 crore christmas newyear bumper 2025 results out
20 കോടി രൂപയുടെ ഭാഗ്യശാലി; ക്രിസ്മസ് - പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ് - പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം നേടിയത്. കണ്ണൂരിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റതെന്നാണ് വിവരം. ഒന്നാം സമ്മാനത്തിന്‍റെ ലോട്ടറി വിറ്റ ഏജിനും 1 കോടി സമ്മാനത്തുക ഉണ്ടാകും. 1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്.

400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന്‍റെ വില. ഇത്തവണ സര്‍വ്വകാല റെക്കോഡ് വിൽപനയാണ് നടന്നത്. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 50 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്.

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം) അര്‍ഹമായ ടിക്കറ്റുകൾ:

XG 209286,XC 124583,XE 589440,XD 578394,XD 367274,XH 340460,XE 481212,XD 239953,XK 524144,XK 289137,XC 173582,XB 325009,XC 315987,XH 301330,XD 566622,XE 481212,XD 239953,XB 289525, XA 571412,XL 386518

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com