
സ്‌കൂൾ ബസിന് പുറകിൽ ടോറസ് ഇടിച്ചു; 20 ഓളം വിദ്യാർഥികൾക്ക് പരുക്ക്
മൂവാറ്റുപുഴ: സ്‌കൂൾ ബസിന് പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്ക്. മൂവാറ്റുപുഴ മണിയംകുളത്ത് ബുധനാഴ്ച രാവിലയോടെയാണ് അപകടം. സ്‌കൂൾ ബസിന് പുറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ സ്‌കൂൾ ബസ് മറ്റൊരു സ്‌കൂൾ വാഹനത്തിന് പുറകിലും ഇടിച്ചു. അപകടത്തിൽ ഇരുവാഹനത്തിലുമുണ്ടായിരുന്ന 20 ഓളം വിദ്യാർഥിക്കൾക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.