വരൾച്ചയിൽ നശിച്ചത് 20,116 ഹെക്ടര്‍ കൃഷി; 275.18 കോടിയുടെ നഷ്ടം

ഫെബ്രുവരി ഒന്ന് മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 275.18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
20,116 hectares of crops destroyed in keralas severe heat and drought
വരൾച്ചയിൽ നശിച്ചത് 20,116 ഹെക്ടര്‍ കൃഷി; 275.18 കോടിയുടെ നഷ്ടം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിലും വരള്‍ച്ചയിലും നശിച്ചത് 20,116 ഹെക്ടര്‍ സ്ഥലത്തെ കൃഷി. ഫെബ്രുവരി ഒന്ന് മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 275.18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 51,347 കര്‍ഷകരെയാണ് വരള്‍ച്ച ബാധിച്ചത്.

വരള്‍ച്ച ഏറ്റവുമധികം കൃഷി നാശമുണ്ടാക്കിയത് ഇടുക്കി ജില്ലയിലാണ്. 29,330 കര്‍ഷകര്‍ക്കായി 147.18 കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ ആകെയുണ്ടായത്. 11,896 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. പാലക്കാട് ജില്ലയില്‍ 6080 കര്‍ഷകരുടെ 1903 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. 54.23 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴയില്‍ 1666 കര്‍ഷകര്‍ക്കായി 11.85 കോടി രൂപയുടെ നഷ്ടമുണ്ടായി. 1313 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. കണ്ണൂരില്‍ 3900, കൊല്ലം 3092 എന്നിങ്ങനെയാണ് വരള്‍ച്ച ബാധിച്ച കര്‍ഷകരുടെ കണക്ക്. കാസര്‍കോട് ജില്ലയില്‍ 2336 ഹെക്ടര്‍ പ്രദേശത്ത് കൃഷി നാശമുണ്ടായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com