
കളമശേരി: ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 'ജിയോളജിക്കല്‍ ഓഷ്യാനോഗ്രഫി' വിഭാഗത്തിലെ മികച്ച പോസ്റ്റ് ഗ്രാാജുവേഷന്‍ ഗവേഷണപ്രബന്ധത്തിനുള്ള 2022-ലെ പുരസകാരം കൊച്ചി ശാസ്ത്ര സാങ്കേതി സര്‍വകലാശാലയിലെ എംഎസ്‌സി ജിയോഫിസിക്‌സ് വിദ്യാര്‍ത്ഥിയായ വിഷ്ണു മുരളിക്ക് ലഭിച്ചു. കുസാറ്റ് മറൈന്‍ജിയോളജി-ജിയോഫിസിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.രതീഷ്‌കുമാറിനു കീഴിലാണ് വിഷ്ണുവിൻ്റെ ഗവേഷണം.
കന്യാകുമാരിയുടെ ദക്ഷിണ ഭാഗത്തായി കടല്‍ത്തട്ടില്‍ സ്ഥിതി ചെയ്യുന്ന 'കോരികോമോറിന്റിഡ്ജ്' എന്നറിയപ്പെടുന്ന ഉയര്‍ന്ന വരമ്പുകള്‍ പോലെ സമുദ്രഫലകത്തിന്റെ ഭാഗമായി കാണപ്പെടുന്ന ഭൗമമേഖലയുടെ ആന്തരികഘടനയെയും ഉല്പത്തിയെയും കുറിച്ചുള്ള നിര്‍ണായകമായ കണ്ടുപിടിത്തങ്ങള്‍ അടങ്ങിയ പ്രബന്ധമാണ് അവാര്‍ഡിന് അര്‍ഹമായത്. മലപ്പുറം തിരൂര്‍ സ്വദേശിയായ വിഷ്ണുമുരളി റിട്ട. അധ്യാപകനായ മുരളീധരന്റെയും(ജി.വി.എച്ച്. എസ്. എസ്, ബിപി അങ്ങാടി) ഹെഡ്മിസ്ട്രസായ രാജിയുടെയും (പി.കെ.യു.എം.എല്‍.പി.എസ്, തേവലപ്പുറം) മകനാണ്. വിഷ്ണു ഇപ്പോള്‍ ഗോവയിലെ സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി പ്രോജക്ട് സ്‌കോളറായി ജോലി ചെയ്യുകയാണ്.