പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസ് നവീകരണത്തിന് 23 കോടി രൂപ

ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയത് ഏറെ ജനകീയമായി മാറിയ പശ്ചാത്തലത്തില്‍ തീരുമാനം
23 Crores sanctioned for renovation of pwd rest house
പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസ് നവീകരണത്തിന് 23 കോടി രൂപfile image

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ 13 റസ്റ്റ് ഹൗസുകള്‍ കൂടി നവീകരിക്കുന്നതിനും പുതിയ ബ്ലോക്കുകള്‍ നിര്‍മിക്കുന്നതിനുമായി 23 കോടി രൂപയ്ക്ക് ഭരണാനുമതിയായി. പീപ്പിള്‍സ് റെസ്റ്റ് ഹൗസ് എന്ന പേരില്‍ സംസ്ഥാനത്തുടനീളം റെസ്റ്റ് ഹൗസുകള്‍ നവീകരിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയത് ഏറെ ജനകീയമായി മാറിയ പശ്ചാത്തലത്തില്‍ കൂടുതല്‍ റെസ്റ്റ് ഹൗസുകള്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

പൊന്മുടി രണ്ടാം ഘട്ടം- 5 കോടി, പാറശ്ശാല- 3 കോടി, മൂന്നാർ അനക്‌സ്- മൂന്നു കോടി, വെഞ്ഞാറമൂട് രണ്ടാം ഘട്ടം- 2.2 കോടി, കുട്ടിക്കാനം ഐബി- 1.8 കോടി, ഞാറയ്ക്കൽ- 1.5 കോടി, കാഞ്ഞങ്ങാട്- 1.5 കോടി, കാട്ടാക്കട - 1.4 കോടി, താമരശ്ശേരി- ഒരു കോടി, കൊട്ടാരക്കര രണ്ടാം ഘട്ടം- 74 ലക്ഷം, തേക്കടി ഐബി- 60 ലക്ഷം, കുന്നമംഗലം- 52 ലക്ഷം, പൊഴിക്കര പാലസ് കെട്ടിടം- 35 ലക്ഷം എന്നിങ്ങനെയാണ് റെസ്റ്റ് ഹൗസുകളുടെ നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്.

ഇതുകൂടാതെ തിരുവനന്തപുരം പബ്ലിക് ഓഫീസ് ഇലക്ട്രിക്കൽ വർക്കിന് 2.5 കോടി രൂപയും കുമളി പിഡബ്‌ള്യുഡി സ്റ്റാഫ് ക്വാർട്ടേഴ്‌സിന് 2.1 കോടി രൂപയും കോഴിക്കോട് റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിസൈൻ ഓഫീസിന് 1.96 കോടിയും കണ്ണൂർ പിഡബ്ല്യുഡി കോംപ്ലക്‌സ് രണ്ടാം ഘട്ടത്തിലെ രണ്ടാം ബ്ലോക്കിന് 1.76 കോടിയും പീരുമേട് തോട്ടപ്പുര പിഡബ്ല്യുഡി സ്റ്റാഫ് ക്വാർട്ടേഴ്‌സ് നവീകരണത്തിന് 32 ലക്ഷവും അനുവദിച്ചു.

Trending

No stories found.

Latest News

No stories found.