രാജ്യത്തെ 23 വിദ്യാലയങ്ങൾ സൈനിക് സ്കൂൾ പദവിയിലേക്ക്

കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി കാ​ല​ടി​യി​ലെ ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യ
Representative Image
Representative Image

# പ്രശാന്ത് പാറപ്പുറം

കാലടി: കാലടി ശ്രീശാരദ വിദ്യാലയം ഉൾപ്പടെ രാജ്യത്തെ 23 സ്കൂളുകളെ സൈനിക് സ്കൂൾ പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിന് പുറമെ മറ്റ് രണ്ട് സൈനിക് സ്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. സംസ്ഥാനത്തു നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണു കാലടി ശ്രീ ശാരദ സ്കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്.

ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് ആൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ സ്കൂളുകളിലേക്ക് പ്രവേശനം നേടാം. നിലവിൽ കാലടി ശ്രീശാരദ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന 60% കുട്ടികൾക്ക് പ്രത്യേക പരീക്ഷയിലൂടെ സൈനിക് സ്കൂൾ പാഠ്യപദ്ധതിയിലേക്കു മാറാനും അവസരമുണ്ട്.

സമർഥരായ യുവതലമുറയെ സൈന്യത്തിലും മറ്റു സേവന മേഖലകളിലും സജ്ജരാക്കുന്നതിനായി രാജ്യത്ത് പുതുതായി നൂറ് സൈനിക് സ്കൂളുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചവരെ ഔദ്യോഗിക തലങ്ങളിൽ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം.

ശൃംഗേരി മഠത്തിനു കീഴിലുള്ള ആദിശങ്കര ട്രസ്റ്റ് 1992 ലാണ് സ്കൂൾ സ്ഥാപിച്ചത്. എൽകെജി മുതൽ ഹയർ സെക്കൻഡറി വരെയുളള ക്ലാസുകളിലായി 1500 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. റോബോട്ടിക്സ് - എ.ഐ. ലാബ്, മൾട്ടി പ്ലക്സുകളോട് കിട പിടിക്കുന്ന തിയറ്റർ, ജിംനേഷ്യം, ആധുനിക കാന്‍റീൻ, മികച്ച കംപ്യൂട്ടർ ലാബ്, യോഗ പരിശീലന കേന്ദ്രം എന്നിവയും ശ്രീശാരദ വിദ്യാലയത്തിലുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്‍റെ നിർദ്ദേശം അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രാജ്യത്തെ മികച്ച സൈനിക് സ്കൂളായി കാലടി ശ്രീശാരദാ വിദ്യാലയത്തെ മാറ്റുമെന്നു മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് അറിയിച്ചു. മികച്ച അധ്യാപികയ്ക്കുള്ള രാഷ്‌ട്രപതി പുരസ്കാരവും മാനവശേഷി മന്ത്രാലയത്തിന്‍റെ പുരസ്ക്കാരവും നേടിയ ഡോ. ദീപ ചന്ദ്രനാണ് വിദ്യാലയത്തിന്‍റെ സീനിയർ പ്രിൻസിപ്പൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com