25 policemen controlled 25,000 people at a dance event at Kaloor Stadium; Kochi Metro gave a 50 percent discount
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ; കൊച്ചി മെട്രൊ 50 ശതമാനം ഇളവ് നൽകി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ; കൊച്ചി മെട്രൊ 50 ശതമാനം ഇളവ് നൽകി

പരിപാടിക്ക് 25 പൊലീസുകാർ മതിയെന്നായിരുന്നു സംഘാടകർ പൊലീസിനെ അറിയിച്ചത്
Published on

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാനുണ്ടായിരുന്നത് 25 പൊലീസുകാർ. പരിപാടിക്ക് 25 പൊലീസുകാർ മതിയെന്നായിരുന്നു സംഘാടകർ പൊലീസിനെ അറിയിച്ചത്. 25 പേർക്കായി പൊലീസിൽ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു.

150ഓളം സ്വകാര‍്യ സെക‍്യൂരിറ്റി ജീവനക്കാരുണ്ടാവും അതുകൊണ്ട് കൂടുതൽ പൊലീസുകാർ വേണ്ടെന്ന് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഗിന്നസ് റെക്കോഡ് ലക്ഷ‍്യമിട്ട് നടന്ന പരിപാടിയിൽ കൊച്ചി മെട്രൊ റെയിൽ 50 ശതമാനം ഇളവും അനുവദിച്ചു. പരിപാടിക്ക് പൂർണമായും സൗജന‍്യ യാത്ര അനുവദിക്കണമെന്നായിരുന്നു സംഘാടകരുടെ ആവശ‍്യം.

കൂടുതൽ യാത്രക്കാർ മെട്രൊയിൽ ക‍യറട്ടെ എന്നു കരുതിയാണ് ഇളവ് അനുവദിച്ചതെന്നാണ് കൊച്ചി മെട്രൊയുടെ വിശദീകരണം. കലൂർ സ്റ്റേഡിയത്തിൽ പരിപാടി നടക്കുമ്പോൾ സംഘാടകർ ആവശ‍്യപ്പെട്ടാൽ ഇളവുകൾ അനുവദിക്കാറുണ്ടെന്നും അതല്ലാതെ കൊച്ചി മെട്രൊയ്ക്ക് പരിപാടിയുടെ സംഘാടകരുമായി സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നും മെട്രൊ അധികൃതർ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com