സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണലിനു കീഴില്‍ ജര്‍മനിക്കു പോകാൻ 25 യുവതികള്‍

ജര്‍മനിയില്‍ നിന്നുള്ള പ്രൊഫഷണല്‍ പരിശീലകരാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കുന്നത്.
25 women to go to Germany under Skill India International
25 women to go to Germany under Skill India International

തിരുവനന്തപുരം: സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സംരംഭത്തിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നും 25 യുവതികള്‍ ജര്‍മ്മനിയിലേക്ക് പറക്കാനൊരുങ്ങുന്നു. എന്‍എസ്ഡിസിയുമായി സഹകരിച്ച് കേരളത്തില്‍ നിന്നുള്ള വനിത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കിയ പരിശീലനത്തിലൂടെയാണ് ഇവര്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ തയാറെടുക്കുന്നത്.

ആഗോളതലത്തില്‍ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിശീലന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ആരോഗ്യപ്രവര്‍ത്തകരെ ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുകയും ജര്‍മന്‍ സംസാരിക്കുന്ന രോഗികളുമായും സഹപ്രവര്‍ത്തകരുമായും ഫലപ്രദമായി ആശയവിനിമയം നടത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ജര്‍മനിയില്‍ നിന്നുള്ള പ്രൊഫഷണല്‍ പരിശീലകരാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി, നൈപുണ്യ വികസനം, സംരംഭകത്വം, ജലശക്തി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ നിന്നുള്ള 25 യുവതികള്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. ജര്‍മനിയില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയോളം ശമ്പളവും സൗജന്യ ബി2 പരിശീലനവും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്രോഗ്രാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com