സംസ്ഥാനത്ത് 2026 ഓടെ 25,000 സ്റ്റാർട്ടപ്പുകൾ: മുഖ്യമന്ത്രി

കഴിഞ്ഞ 8 വർഷത്തിൽ 5000 പുതിയ സ്റ്റാർട്ടപ്പുകളാണ്‌ സംസ്ഥാനത്ത്‌ ആരംഭിച്ചത്‌.
25,000 startups in state by 2026: CM
സംസ്ഥാനത്ത് 2026 ഓടെ 25,000 സ്റ്റാർട്ടപ്പുകൾ: മുഖ്യമന്ത്രിfile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റിന്‍റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 25 വർഷത്തിൽ ലോകത്ത് ഉണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്‌, ടെക്‌നോളജി, എൻജിനിയറിങ്‌, മാത്തമാറ്റിക്‌സ്‌) മേഖലകളിൽ പെട്ടതായിരിക്കും. ശാസ്‌ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ നാടിന്‍റെ മുന്നേറ്റമായി ഉപയോഗപ്പെടുത്താനാകണം.

വിദേശരാജ്യങ്ങളിൽ നിന്നുളള ഗവേഷണ ഫലങ്ങളെയും അറിവുകളെയും മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ച്‌ തദ്ദേശീയ ഗവേഷണങ്ങളെ ഭാവിയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 8 വർഷത്തിൽ 5000 പുതിയ സ്റ്റാർട്ടപ്പുകളാണ്‌ സംസ്ഥാനത്ത്‌ ആരംഭിച്ചത്‌. 510 ഐടി കമ്പനികളും ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു. 34,000 കോടിയുടെ ഐടി കയറ്റുമതി 90,000 കോടിയിലേക്ക്‌ ഉയർന്നു. ഐടിക്ക്‌ പുറമെ വ്യവസായ മേഖലയിലും കേരളം വളർച്ചയുടെ പാതയിലാണ്‌.

ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയത്‌ അതിന്‍റെ ഭാഗമാണ്‌. 17 ശതമാനമാണ്‌ സംസ്ഥാനത്തെ ബിസിനസ്‌ വളർച്ച. മെഡിക്കൽ ഉപകരണങ്ങൾക്കായി ലൈഫ്‌ സയൻസ്‌ പാർക്കിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന മെഡ്‌സ്‌ പാർക്ക്‌ 2025 മാർച്ചോടെ പൂർണസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

നവവൈജ്ഞാനിക സമൂഹത്തെ വളർത്തിയെടുക്കാൻ വ്യത്യസ്ത പ്രൊഫഷണലുകളിൽ നിന്നുള്ളവരുടെ പൂർണപിന്തുണയും സഹായവും മുഖ്യമന്ത്രി അഭ്യർഥിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഡിവൈഎഫ്ഐ പ്രസിഡന്‍റ് എ.എ. റഹിം എംപി, സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്, സെക്രട്ടറി വി.കെ. സനോജ്, ജോയിന്‍റ് സെക്രട്ടറി ചിന്താ ജെറോം, ജില്ലാ പ്രസിഡന്‍റ് ഡോ. ഷിജുഖാൻ എന്നിവരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com