2.51 കോടി തട്ടിയെടുത്ത കേസ്; അസി. പൊലീസ് കമ്മിഷണർക്ക് സസ്പെൻഷൻ

ജ്വല്ലറിയുടമ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കുകയും കളള കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
2.51 crore embezzlement case; Assistant Police Commissioner suspended

2.51 കോടി തട്ടിയെടുത്ത കേസ്; അസി. പൊലീസ് കമ്മിഷണർക്ക് സസ്പെൻഷൻ

Updated on

കൊല്ലം: കൊല്ലത്ത് ജ്വല്ലറിയുടമയിൽ നിന്ന് 2.51 കോടി തട്ടിയെടുത്ത കേസിൽ കോഴിക്കോട് ട്രാഫിക് നോർത്ത് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ കെ.എ. സുരേഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. ജ്വല്ലറി ഉടമ ബാങ്കിൽ നിന്നു എടുത്ത കോടികളുടെ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തതെന്നാണ് കേസ്.

ജ്വല്ലറിയുടമ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കുകയും കളള കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് മേധാവി കിരൺ നാരായണിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കേസിൽ ഒന്നാം പ്രതിയാണ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായ സുരേഷ് ബാബു. രണ്ടാം പ്രതി ഭാര്യ വി. പി. നുസ്രതാണ്. 2023 നടന്ന കേസിൽ ജ്വല്ലറി ഉടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.

സുരേഷ് കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജ്വല്ലറി ഉടമയുടെയടുത്ത് 25 കോടിയുടെ 10% ആയ 2.5 കോടി രൂപ മുൻകൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com