കൊച്ചിയിൽ 27 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ റെയ്ഡിൽ 27 പേരാണ് പിടിയിലായത്
27 Bangladeshi nationals arrested in Kochi
കൊച്ചിയിൽ 27 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
Updated on

കൊച്ചി: അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന ബംഗ്ലാദേശി പൗരൻമാർ പിടിയിൽ. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ റെയ്ഡിൽ 27 പേരാണ് പിടിയിലായത്. സ്ത്രീകളടക്കം പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

ഇതര സംസ്ഥാന തൊഴിലാളികളെന്ന വ‍്യാജേന മുനമ്പത്തെ ലേബർ ക‍്യാംപിൽ താമസിച്ച് വരുകയായിരുന്നു ഇവർ. മുനമ്പത്ത് നിന്ന് 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. ഇതിൽ 23 പേരും ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.

പിടിയിലായവർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ വിശദമായി ചോദ‍്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com