എറണാകുളം ജില്ലയിൽ 28 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നാലു ബൂത്തുകൾ വീതം മാതൃക ബൂത്തുകളായി തിരഞ്ഞെടുത്തിട്ടുണ്ട്
എറണാകുളം ജില്ലയിൽ 28 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

കോതമംഗലം: ലോകസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ 28 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും. വനിതാ നിയന്ത്രിത ബൂത്തുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർടുക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകൾ ആയിരിക്കും. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ രണ്ടു വീതം ബൂത്തുകൾ ആണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നാലു ബൂത്തുകൾ വീതം മാതൃക ബൂത്തുകളായി തിരഞ്ഞെടുത്തിട്ടുണ്ട്.

കൂടാതെ പോളിങ് ഡ്യൂട്ടിക്ക് 11028 ഉദ്യോഗസ്ഥരാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനായി ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ 2757 പ്രൈസൈഡിങ് ഓഫിസർമാരെയും. 2757 ഫസ്റ്റ് പോളിങ് ഓഫിസർമാരും 5514 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം 231 സെക്ടൽ ഓഫിസർമാരും പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് മൂന്ന് മൈക്രോ ഒബ്സർവന്മാരെയും ജില്ലയിലെ ലോകസഭ തെരഞ്ഞെടുപ്പിന് വേണ്ടി നിയമിച്ചിട്ടുണ്ട്. ജില്ലയിലെ 2294 പോളിംങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ 26ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജില്ലയിലാകെ 2634783 വോട്ടർമാരാണുള്ളത്. ഇതിൽ 1352692 സ്ത്രീകളും, 1282060 പുരുഷന്മാരും, 13 ട്രാൻസ്ജെൻഡറുമാണുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com