29 ദിവസം പ്രായമുള്ള കുഞ്ഞിനെ ഇരു കാലിലും പിടിച്ച് പൊക്കി, കൊല്ലുമെന്ന് ഭീഷണി; അച്ഛന്‍ അറസ്റ്റിൽ

ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.
29-day-old baby tried to kill; Father under arrest
അനന്തകൃഷ്ണന്‍ (26)
Updated on

പത്തനംതിട്ട: അടൂരിൽ 29 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി അനന്തകൃഷ്ണന്‍ (26) എന്നയാളെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടിൽ എത്തി ഭാര്യയുടേയും ഭാര്യാ മാതാവിന്‍റേയും മുൻപിൽ വച്ച് കട്ടിലിൽ കിടന്ന കുഞ്ഞിന്‍റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിലേക്ക് പോകും വഴിയും ഇയാൾ പൊലീസ് ജീപ്പിനുള്ളിൽ അക്രമാസക്തനായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.