അബുദാബിയിൽ വാഹനാപകടം: മലയാളി വ്യവസായിയുടെ മൂന്ന് മക്കൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്‍റെ മൂന്നു മക്കളാണ് മരിച്ചത്
4 malayalies died in an accident in abudabi

അബുദാബിയിൽ വാഹനാപകടം: മലയാളി വ്യവസായിയുടെ മൂന്ന് മക്കൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം

Updated on

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വ്യവസായിയുടെ മൂന്നു കുട്ടികളുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്‍റെ മൂന്നു മക്കളാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വീട്ടു ജോലിക്കാരിയും മരണപ്പെട്ടു.

അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

അബ്ദുല്‍ലത്തീഫും റുക്സാനയും അബുദാബി ഷെയ്ഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അബുദാബി- ദുബായ് റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം ഉണ്ടായത്.

ദുബായിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ സന്ദർശിച്ച് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com