സ്‌കൂൾ കായികമേളയിലെ അലങ്കോലം: അന്വേഷണത്തിന് മൂന്നംഗ സമിതി

മി​ക​ച്ച സ്കൂ​ളി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കും
3-member committee to probe Kerala School Sports Fair controversy sivankutty
വി ശിവന്‍കുട്ടിfile image
Updated on

തിരുവനന്തപുരം:​ കൊച്ചിയിൽ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് വിശദീകരണം തേടാനും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം.ഐ. മീനാംബിക, ജോയിന്‍റ് സെക്രട്ടറി ബി.ടി. ബിജു കുമാർ, എസ്‌​സി​ഇ​ആർ​ടി ​ഡയറക്റ്റർ ഡോ.​ ​ആർ.​കെ. ​ജയപ്രകാശ് തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.​ രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.

മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി ഒരു പ്രൊപ്പോസൽ തയ്യാറാക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം അടക്കം നടത്താനും യോഗം തീരുമാനിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com