

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു
file image
കണ്ണൂർ: കണ്ണൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. കുറുമാത്തൂർ സ്വദേശികളായ ജാബിൻ - മുബഷിറ ദമ്പതികളുടെ അലൻ എന്ന കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിൽ കരയിലേക്ക് കൊണ്ടുപോയപ്പോൾ അബദ്ധത്തിൽ തന്‍റെ കൈയിൽ നിന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് അമ്മ പറയുന്നത്. കുട്ടി വീണ ഉടൻ തന്നെ നാട്ടുകാരെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പ് പൊലീസ് എത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് കുടുതൽ അന്വേഷണം നടത്തി വരികയാണ്.