
ചരിത്രത്തിലാദ്യമായി 3 അതിഥികളെ വരവേറ്റ് അമ്മത്തൊട്ടിൽ
file image
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ബുധനാഴ്ച മൂന്നു കുഞ്ഞതിഥികളെത്തി. അമ്മത്തൊട്ടിലിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരേ ദിവസം ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം കുട്ടികൾ എത്തുന്നത്.
ആലപ്പുഴയിൽ നിന്ന് 20 ദിവസം പ്രായമുള്ള കുഞ്ഞും തിരുവനന്തപുരത്ത് നിന്നും രണ്ടാഴ്ചയോളം പ്രായമുള്ള 2 കുട്ടികളുമാണ് അമ്മത്തൊട്ടിലിലെത്തിയത്. മൂന്നും പെൺകുട്ടികളാണ്.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആലപ്പുഴയിലെ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ എന്നും അക്ഷര എന്നും പേരു നൽകി.
ഈ വർഷം ഇതുവരെ 23 കുട്ടികളാണ് അമ്മത്തൊട്ടിലേക്ക് എത്തിയത്. ഇതിൽ 14 പെൺകുട്ടികളും 9 ആൺകുട്ടികളും ഉൾപ്പെടുന്നു.