
കൊച്ചി: കളമശേരിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുകാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയെ 95 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ് . ഇവരുടെ പൊള്ളൽ ഗുരുരമല്ലെന്നാണ് വിവരം. അതേസമയം നാല് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. പ്ലാസ്റ്റിക് സർജൻമാരുൾപ്പെടെ തൃശൂർ, കോട്ടയം മെഡിക്കൽ കോളെജിൽ നിന്നുള്ള ഡോക്‌ടർമാരടക്കമുള്ള സംഘമാണ് വിദഗ്ധ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.