
പമ്പാനദിയിൽ മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് സഹോദരങ്ങൾ മരിച്ചു. ചെട്ടിക്കുളങ്ങര സ്വദേശികളായ മെറിൻ (15), മെഫിൻ (18) എന്നിവരാണു മരിച്ചത്. ഒഴുക്കിൽപ്പെട്ട ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ആറന്മുള പരപ്പുഴ കടവിലായിരുന്നു അപകടം. നാട്ടുകാരുടെയും സ്കൂബ ടീമിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ. ആഴവും ഒഴുക്കുമുള്ള ഭാഗത്ത് ഇവർ കുളിക്കാനിറങ്ങിയതായിരുന്നു. വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അപകടം.
മാരാമൺ കൺവെൻഷൻ കാണാനെത്തിയ എട്ടംഗ സംഘത്തിലുള്ളവരാണ് കുളിക്കാനിറങ്ങിയത്. കയത്തിൽ പെട്ട ഒരാളെ രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു രണ്ടു പേരും ഒഴുക്കിൽപ്പെട്ടത്.