കുട്ടമ്പുഴയിലെ വനത്തിൽ നിന്നും കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

വനത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് മൂവരെയും കണ്ടെത്തിയത്
Three women missing from Kuttampuzha forest found
കുട്ടമ്പുഴ വനത്തിൽ നിന്നും കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
Updated on

കോതമംഗലം: കുട്ടമ്പുഴയിലെ വനത്തിനുള്ളിൽ നിന്നും കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. വനത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് കാണാതായ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു ഇവരുടെ പശുവിനെ കാണാതായത്. വ‍്യാഴാഴ്ച രാവിലെ മായ പശുക്കളെ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്ന് വൈകിട്ട് 3 മണിയോടെ മറ്റ് രണ്ട് പേരെയും കൂട്ടി വനുള്ളിലേക്ക് പോവുകയായിരുന്നു. തുടർന്ന് 4 മണിയോടെയാണ് 3 സ്ത്രീകളെയും കാണാതായതായി സ്ഥീരികരിക്കുന്നത്. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ഓടിയതായി മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.

വനാതിർത്തിയിലാണ് ഇവരുടെ വീട്. ബുധനാഴ്ചയായിരുന്നു പശുവിനെ കാണാതായത്. ഇതിനിടെ പശു തിരിച്ചെത്തിയതോടെ വീട്ടുകാർ ആശങ്കയിലായി. തുടർന്ന് പൊലീസും, അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയിരുന്നത്.

വ‍്യാഴാഴ്ച രാത്രി വൈകിയും തെരച്ചിൽ തുടർന്നുവെങ്കിലും മൂവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വെളിച്ചക്കുറവും കാട്ടാനക്കൂട്ടവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘവും മടങ്ങിയെത്തി. തുടർന്ന് വനത്തിൽ തുടർന്ന രണ്ട് സംഘമാണ് വെള്ളിയാഴ്ച രാവിലെ മൂവരെയും കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com