300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ജി ആന്‍റ് ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി ഉടമകൾ മുങ്ങി

സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80 ലധികം കേസുകളുണ്ട്.
300 cr gold investment scam pathanamthitta
300 cr gold investment scam pathanamthitta

പത്തനംതിട്ട: സംസ്ഥാനത്തെ വീണ്ടും നിക്ഷേപ തട്ടിപ്പ്. തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍റ് ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി. 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് പരാതി. സ്ഥാപനത്തിന്‍റെ 4 ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു.

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനം കഴിഞ്ഞ ഒന്നാം തീയതി മുതലാണ് തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിക്കുകയാണ്.

ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇതിന്‍റെ ഉടമകള്‍. ചിലര്‍ 1 കോടി രൂപ വരെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com